 
തൊടിയൂർ: കല്ലേലിഭാഗം കേരളഫീഡ്സിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
വേതനക്കരാർ പുതുക്കുക, മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, അവധിശമ്പളവും ഗ്രാറ്റുവിറ്റിയും അനുവദിക്കുക, ആശ്രിത നിയമനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഫാക്ടറിപ്പടിക്കൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി എ. അനിരുദ്ധൻ സമരം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റ് ആർ. രാജശേഖരൻ അദ്ധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് വി. ദിവാകരൻ, വി. രാജൻപിള്ള, വൈ. ജലീൽ, കടത്തൂർ മൻസൂർ, ടി. തങ്കച്ചൻ, എ.എ. അസീസ്, സുധീഷ് കുമാർ, മോഹനൻ, എ. സുനിൽകുമാർ, എം.എസ്. ഷൗക്കത്ത്, പി. സുഭാഷ്, റെജിഫോട്ടോപാർക്ക്, രാജേന്ദ്രൻപിള്ള, പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. അഡ്വ. പി. സുരൻ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇന്ന് ജില്ലാ ലേബർ ഓഫീസർ അനുരഞ്ജനയോഗം വിളിച്ചിട്ടുണ്ട്.