കൊല്ലം: സക്ഷമ ജില്ലാസമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നാളെ വൈകിട്ട് 4ന് ശൂരനാട് സൗത്ത് സരസ്വതി വിദ്യാനികേതനിൽ നടക്കും. ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ആർ. ബാഹുലേയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. അനീഷ് മാധവൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഡോ. ജി.ബാബുലാൽ, കുന്നത്തൂർ താലൂക്ക് പ്രസിഡന്റ് ഡോ.എസ്. മധുകുമാർ എന്നിവർ സംസാരിക്കും. വീൽചെയർ, വാക്കർ എന്നിവ വിതരണം ചെയ്യും. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതവും കുന്നത്തൂർ താലൂക്ക് സെക്രട്ടറി പ്രസന്നൻപിള്ള നന്ദിയും പറയും.