
കൊല്ലം: ഖാദി ഗ്രാമവ്യവസായ ബോർഡ് മുഖേന നടപ്പിലാക്കിവരുന്ന പി.എം. ഇ. ജി. പി, 'എന്റെ ഗ്രാമം' എന്നീ പദ്ധതികൾ പ്രകാരം ഉത്പാദന/സേവന വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . 'എന്റെ ഗ്രാമം' പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയും പി.എം.ഇ.ജി.പി പദ്ധതിയിലൂടെ 25 ലക്ഷം രൂപ വരെയും മുതൽമുടക്ക് വരുന്ന വ്യവസായങ്ങൾ ആരംഭിക്കാവുന്നതാണ്. ബാങ്ക് വായ്പക്ക് ആനുപാതികമായി 25 മുതൽ 45 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ശില്പശാലയിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും കർബലയിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0474 - 2743587