ചാത്തന്നൂർ : ആദിച്ചനല്ലൂർ പഞ്ചായത്തിൽ എന്യൂമറേറ്റർമാർക്കുള്ള പരിശീലനം ആരംഭിച്ചു. കേരളത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ആദിച്ചനല്ലൂർ പഞ്ചായത്തിലെ വിവരശേഖരണത്തിനായാണ് എന്യൂമറേറ്റർമാർക്കുള്ള പരിശീലനം നടത്തിയത്. പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്ലാക്കാട് ടിങ്കു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഷാജി ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശംഭു, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി അൻവർ, ജയപ്രകാശ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, നിഷ, മുരളീധരക്കുറുപ്പ് , ടെക്നിക്കൽ അസിസ്റ്റന്റ് ജയകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ഡിസംബർ 26നകം 20 വാർഡുകളിലുള്ള അതി ദരിദ്രരെ കണ്ടെത്തി ലിസ്റ്റുകൾ ഏല്പിക്കും.