sura
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയുന്നു

കൊല്ലം: കേരളപൊലീസിനുള്ളിൽ പി.എഫ്.ഐയുടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും അവർ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പൊലീസിലെ വിവരങ്ങൾ തീവ്രവാദികൾക്ക് നൽകുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ് ബേയിൽ നടന്ന ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവമോർച്ച ജില്ലാ പ്രസിഡന്റ വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ, സംസ്ഥാന സെക്രട്ടറി രാജീപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.വയയ്ക്കൽ സോമൻ, അഡ്വ.വി.വിനോദ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി.എൽ. അജേഷ്, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റുമാരായ തുരുത്തിക്കര രാമകൃഷ്ണപിള്ള, ജി. ഗോപിനാഥ്, വയയ്ക്കൽ മധു, യുവമോർച്ച ജില്ലാ ഭാരവാഹികളായ ബാബുൽദേവ്, നവീൻ ജി. കൃഷ്ണ, അജിത് ചോഴത്തിൽ, ഗോകുൽ. ബി, ദീപുരാജ്, രാഹുൽകൃഷ്ണ, അനീഷ് ജലാൽ, ചിപ്പി.ആർ, മഹേഷ്‌ മണികണ്ഠൻ, കൃപവിനോദ് നേതൃത്വം നൽകി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ജമുൻ ജഹാoഗീർ നന്ദിയും പറഞ്ഞു.