krish
തെരുവു നായയുടെ കടിയേറ്റ് കൃഷ്ണൻകുട്ടി

കൊല്ലം: സെന്റ് ജോസഫ് സ്കൂളിന് സമീപത്തെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെത്തിയ ആളെ പട്ടികടിച്ചു. പെൻഷൻ സംബന്ധമായ ആവശ്യത്തിന് എത്തിയ കൃഷ്ണൻകുട്ടിക്കാണ് തെരുവു നായയുടെ കടിയേറ്റത്. അദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ രാവിലെയായിരുന്നു സംഭവം. പി.എഫ് ഓഫീസ് വളപ്പിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. ഇവിടെയെത്തുന്ന പെൻഷൻകാരും ജീവനക്കാരും ഭീതിയിലാണ്.