dyfi-paravur
പരവൂരിൽ തെരുവ് വിളക്കുകൾ കത്താത്തിൽ ഡി.വൈ.എഫ്.ഐ പരവൂർ ടൗൺ മേഖല കമ്മിറ്റി പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ ചൂട്ടു കത്തിച്ച്‌ പ്രതിഷേധിക്കുന്നു

പരവൂർ: പരവൂരിലും പരിസര പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ചൂട്ടുകത്തിച്ച്‌ പ്രതിഷേധിച്ചു. പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധം ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി എം. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. യാക്കൂബ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ആർ. സതീഷ് കുമാർ, പ്രസിഡന്റ്‌ മിഥുൻ, ഷൈൻ എസ് കുറുപ്പ്, വിനു, റിജാദ്, അംജിത്ത് ഖാൻ,അഭിരാം എന്നിവർ നേതൃത്വം നൽകി.