mla
കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫിസിലേക്ക് മടത്തിയ കർഷക മാർച്ച് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ തുടങ്ങിയവർ സമീപം

പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ വന്യ മൃഗശല്യത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ആർ.മഹേഷ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, ശാസ്താംകോട്ടയിലെ കുരങ്ങുകളെ തെന്മല വനമേഖലിൽ കൊണ്ടുവിടുമെന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നിയിച്ച്, കുരങ്ങുകൾ നശിപ്പിച്ച നാളീകേരമേന്തിയായിരുന്നു കർഷകർ മാർച്ച് നടത്തിയത്. തെന്മല ഡിപ്പോ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഡി.എഫ്.ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു കൈമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറിയും തെന്മല പഞ്ചായത്ത് പ്രസിഡൻറുമായ കെ.ശശിധരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.വിജയകുമാർ,ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ, ഡി.സി.സി.ജനറൽ സെക്രട്ടറി എസ്.ഇ.സ‌ജ്ഞയ്ഖാൻ,സജ്ഞു ബുഖാരി, എ.ടി.ഫിലിപ്പ്,രാജശേഖരൻ നായർ, സജികുമാരി സുഗതൻ സനിൽ കുമാർ, ഭാര്യരാജ്,സുഗതൻ,ചന്ദ്രിക,ബ്രിജിടോജോ,എസ്.ആർ.ഷീബ, സോജ സനിൽകുമാർ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.