പരവൂർ : ഏറനാട് എക്സ്‌പ്രസിന് പറവൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലത്തേയ്ക്ക് പോകുമ്പോൾ പുലർച്ചെ 4. 30 നും വൈകിട്ട് തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോൾ രാത്രി 7 30 ന് മാണ് പറവൂർ വഴി ഏറനാട് കടന്നുപോകുന്നത്. ഇവിടെ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ പരവൂർ നിവാസികൾക്ക് വലിയൊരു അനുഗ്രമായിരിക്കും. ഇതിനായി എം.പി അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരവൂർ കുമാർ, അനൂപ് ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.