 
അഞ്ചൽ : ഏരൂർ ഗ്രാമപഞ്ചായത്തിൽ പാണയം ഐ.എച്ച്.ഡി.പി കോളനിയിൽ അംബേദ്ക്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് നിർമ്മിക്കുന്ന സാമൂഹ്യ പഠനകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭ, ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ ഹരിരാജ്, പി.ജി.പ്രസാദ്, ഗീത തുടങ്ങിയവർ സംബന്ധിച്ചു.