കൊല്ലം: കശുഅണ്ടി വ്യവസായം സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു. സർക്കാരുകൾ കണ്ണുതുറന്നില്ലെങ്കിൽ മറ്റ് പരമ്പരാഗത വ്യവസായങ്ങളെപ്പോലെ കശുഅണ്ടി മേഖലയും ഇല്ലാതാകുമെന്ന് എ.എ. അസീസ് പ്രസ്താവനയിൽ പറഞ്ഞു.