കൊല്ലം: കെ.എസ്.ഇ.ബി ജീവനക്കാരനെ ആക്രമിച്ചയാൾ പിടിയിൽ. കരുനാഗപ്പളളി ആദിനാട് പുന്നക്കുളം അനിതാ ഭവനിൽ അനിൽകുമാർ (46) ആണ് പിടിയിലായത്.
കുടിശ്ശികയെ തുടർന്ന് അനിൽകുമാറിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. തുക അടച്ചതോടെ ലൈൻ കണക്ട് ചെയ്യാൻ എത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരനായ ദിലീപിനെ അനിൽകുമാർ ആക്രമിക്കുകയായിരുന്നു. ലൈൻ ചാർജ് ചെയ്ത ശേഷം വൈദ്യുതി ലഭ്യത പരിശോധിക്കാനെത്തിയ ദിലീപിനെ അസഭ്യം വിളിച്ച് കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.