photo
കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച വനിതാ പാർലമെസ്റ്റ് അഡ്വ. സി.എസ്.സുജാത ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : സി.പി.എം കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ പാർലമെന്റ് ശ്രദ്ധേയമായി. ബോയ്സ് ഹയർ സെക്കൻ്ഡറി സ്കൂളിൽ 'സ്ത്രീ ശാക്തീകരണം പ്രതിസന്ധിയും പ്രത്യാശയും ' എന്ന വിഷയത്തിൽ

നടന്ന വനിതാ പാർലമെന്റ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി സെക്രട്ടറി വസന്താരമേശ് അദ്ധ്യക്ഷയായി. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി.രാധാമണി, രാജമ്മാ ഭാസ്കരൻ, എം.ശോഭന, ബി. പത്മകുമാരി, ദീപ്തി രവീന്ദ്രൻ, പി .കെ .ബാലചന്ദ്രൻ ,വി.പി.ജയപ്രകാശ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.