photo
എയ്ഡ്സ് ബോധവൽക്കരണ സൈക്കിൾ റാലി കരുനാഗപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അബ്ജുൽ നിസാർ ഫ്ലാഗേ ഓഫ് ചെയ്യുന്നു.

കരുനാഗപ്പള്ളി: കൊല്ലം ജില്ലാ നിയമ സേവന അതോറിട്ടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെയും കോഴിക്കോട് സൈക്കിൾ ഗ്രാമത്തിന്റെയും ആഭിമുഖ്യത്തിൽ ലോക എയ്ഡ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്സ് ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി കരുനാഗപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നിസാർ ഫ്ലാഗ് ഒഫ് ചെയ്തു. സൈക്കിൾ ഗ്രാമം രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ലീഗൻ സൊസൈറ്റി സെക്രട്ടറി ഡി. ഹരിലാൽ, സൈക്കിൾ ഗ്രാമം ഭാരവാഹികളായ നാസർ പോച്ചയിൽ, മുഹമ്മദ് സലിം ഖാൻ, നൗഷാദ് തേവറ, വി.ബാബു, അബ്ദുൽ വഹാബ്, കണ്ണൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.