ഓച്ചിറ :സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും കരുനാഗപ്പള്ളി ബി. ആർ. സി. സി യും സംയുക്തമായി സംഘടിപ്പിച്ച ഓച്ചിറ പഞ്ചായത്ത് തല ഭിന്നശേഷി ദിനാചരണം മഠത്തിൽക്കാരാണ്മ ഗവ.എൽ. പി.എസിൽ നടന്നു.
പരിമിതികളെ വകവയ്ക്കാതെ, കരുത്തോടെ ജീവിതത്തിലെ ചുവട് മുന്നോട്ട് വയ്ക്കാൻ പ്രാപ്തരാക്കുകയും എന്തിനും കൂട്ടായി അദ്ധ്യാപകരും സഹപാഠികളുണ്ടെന്നും അവരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ചങ്ങാതിക്കൂട്ടം എന്ന ഭിന്നശേഷി ദിനാചരണം. സ്കൂളിലെത്താൻ കഴിയാത്ത കുട്ടികളുടെ വീടുകളിലാണ് പരിപാടി സംഘടിപ്പിച്ചത്.
അവർക്ക് സമ്മാനങ്ങളുമായി അദ്ധ്യാപകരും കൂട്ടുകാരും ജനപ്രതിനിധികളും എത്തി.
യോഗം പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ മാളു സതീഷ്, മിനി പൊന്നൻ, എ. ഇ. ഒ അജയൻ, പ്രഥമാദ്ധ്യാപകൻ സന്തോഷ് കുമാർ, ബി. ആർ. സി പ്രതിനിധി വീണ, സീനിയർ അസിസ്റ്റന്റ് ശ്രീജവിനോദ്, വിജിത്ത് എന്നിവർ സംസാരിച്ചു.