photo
വ്യാപാരികളും അനുബന്ധ തൊഴിലാളികളും കരുനാഗപ്പള്ളി ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച്.

കരുനാഗപ്പള്ളി: നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിഞ്ഞു പോകേണ്ട വ്യാപാരികളെയും അനുബന്ധ തൊഴിലാളികളെയും അണിനിരത്തി യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ലാൻഡ് അക്വിസേഷൻ കരുനാഗപ്പള്ളി തഹസീൽദാറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും പുനരധിവാസ പാക്കേജും മാന്യമായ നഷ്ടപരിഹാരവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ നിജാം ബഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ കൺവീനർ ആസ്റ്റിൻ ബെന്നൻ, പി.എം.എം.ഹബീബ്, ടി.കെ.ഹെൻട്രി, ഫിറോസ്ബാബു, ഡി.മുരളീധരൻ, എ.എ.കലാം, എ.എ.കരിം, കെ.സരസചന്ദ്രൻപിള്ള, ഷിഹാൻബഷി, റൂഷ.പി.കുമാർ തുടങ്ങിയവർ സംസാരിച്ചു.