തൊടിയൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കല്ലേലിഭാഗം കേരള ഫീഡ്സിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പണിമുടക്ക് സമരം പിൻവലിച്ചു.

ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത മാനേജ്‌മെൻ്റ് പ്രതിനിധികളുടെയും സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെയും യോഗത്തിൽ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഈ മാസം 20-നകം സംയുക്ത ട്രേഡ് യൂണിയൻ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ പരിശോധിച്ച് പരിഹാരം കാണുമെന്ന മാനേജ്മെന്റിന്റെ

ഉറപ്പിലാണ് സമരം താത്ക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വം അറിയിച്ചു. ഡി. എൽ. ഒ ഓഫീസിൽ നടന്ന ചർച്ചയിൽ മനേജ്മെന്റിനെ പ്രതിനിധീകരിച്ച് എ. എസ്. ഷെറിൻ ( പ്രൊഡക്ഷൻ ഇൻ-ചാർജ് ), ആർ.ശ്രീജ (ജൂനിയർ ഒഫീസർ,

എച്ച്. ആർ ) എന്നിവരും സംയുക്ത ട്രേഡ് യൂണിയനെ പ്രതിനിധീകരിച്ച് വി.ദിവാകരൻ ( സി. ഐ ടി. യു ), കടത്തൂർമൻസൂർ (എ. ഐ. ടി. യു. സി), രാജേന്ദ്രൻപിള്ള, ആർ.സുധീഷ് (ബി.എം.

എസ് ), എം. എസ് ഷൗക്കത്ത്, എസ്.മോഹൻദാസ് (യു. ടി .യു .സി),

ആർ.രാജശേഖരൻ, എ.എ.അസീസ് ( ഐ.എൻ.ടി.യു.സി), റെജി കരുനാഗപ്പള്ളി (എച്ച്.എം.എസ്) എന്നിവരും പങ്കെടുത്തു .