
ഓച്ചിറ: ക്ലാപ്പനയിൽ മീൻ പിടിക്കാനായി സ്ഥാപിച്ച ഉടക്ക് വലയിൽ പെരുമ്പാമ്പ് കുടുങ്ങി. ക്ലാപ്പന 15ാം വാർഡിൽ കുന്നേൽമണ്ണേൽ കടവിന് സമീപമുള്ള മുണ്ടകപ്പാടത്തിലാണ് പെരുമ്പാമ്പ് കുടുക്കിൽപ്പെട്ടത്. ഉദ്ദേശം മൂന്ന് മീറ്റർ നീളമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി കോന്നി ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരായ അനിൽ നാവിൻ, ബിനു ചവറ എന്നിവരെത്തി പാമ്പിനെ വലയിൽ നിന്ന് മോചിപ്പിച്ചു. ഇതിനെ ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.