കുണ്ടറ: പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കസരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണവും സ്‌കൂൾ വികസന സമിതിയുടെ ഉദ്ഘാടനവും 7ന് നടക്കും. പെരിനാട് പഞ്ചായത്ത് ഓപ്പൺ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ. ജി. സുനിൽ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ എസ്. ബീന സ്വാഗതം പറയും. ഹെഡ്മിസ്ട്രസ് ശ്രീലത റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഠത്തിൽ സുനിൽ, വാർഡ് മെമ്പർ ജി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.