ഓയൂർ: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാംകുമാർ (26) ആണ് അറസ്റ്റിലായത്. ഓയൂർ സ്വദേശിയായ പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്കൂളിൽ നിന്നു ലഭിച്ച ഫോണിൽ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ശ്യാം സ്ഥിരമായി ചാറ്റു ചെയ്യുകയും തുടർന്ന് വാട്ട് സാപ്പിലൂടെ ചാറ്റ് ചെയ്യുകയും പെൺകുട്ടിയെ പ്രണയത്തിൽ കടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ള പൊലീസ് ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ റിമാൻഡ് ചെയ്തു.