bindu
സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖല കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐക്യദാർഢ്യം പ്രഖ്യപിച്ചു. കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളുത്ത മണലിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷനായി. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ജി.രാജശേഖരൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സുരേഷ് ബോസ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ആർ.മോഹനദാസൻപിള്ള സ്വാഗതവും ജോ.സെക്രട്ടറി മോഹൻദാസ് തോമസ് നന്ദിയും പറഞ്ഞു.