photo
സപ്ളൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ കൊട്ടാരക്കരയിൽ നഗരസഭ ചെയർമാൻ എ.ഷാജു ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൊട്ടാരക്കര: സപ്ളൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ കൊട്ടാരക്കരയിലും നിരത്തിലിറങ്ങി. നഗരസഭ ചെയർമാൻ എ.ഷാജു ഫ്ളാഗ് ഒഫ് ചെയ്തു. താലൂക്ക് സപ്ളൈ ഓഫീസർ ജോൺ തോമസ്, ഡിപ്പോ മാനേജർ വൈ.സാറാമ്മ, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. സബ്സിഡി സാധനങ്ങളും ശബരി ഉത്പന്നങ്ങളുമായി രണ്ടുദിവസത്തേക്കാണ് സഞ്ചരിക്കുന്ന മാവേലിസ്റ്റോർ ഇവിടെ പ്രവർത്തിക്കുക.