photo

കരുനാഗപ്പള്ളി: മികച്ച വാഗ്മിയും അദ്ധ്യാപകനും നാടകപ്രതിഭയുമായിരുന്ന എൻ.ബി.ത്രിവിക്രമൻപിള്ളയുടെ സ്മരണക്കായി എൻ.ബി.ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് ആർട്ടിസ്റ്റ് സുജാതൻ അർഹനായി. മലയാള നാടകവേദിക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്ക്കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 30 ന് രാവിലെ 10.30 ന് ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.

മികച്ച വിദ്യാലയത്തിനുള്ള അവാർഡിന് ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. 5000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇതും അന്നേദിവസം നൽകും. കബീർദാസ്, തോമ്പിൽ രാജശേഖരൻ, തങ്കം ജോസ്, മണി, ജി.സുദർശനൻ, പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ എന്നിവരെയും ആദരിക്കും. ഫൗണ്ടേഷൻ ഭാരവാഹികളായ ആലപ്പി ഋഷികേശ്, സുദർശനൻ വർണ്ണം, വള്ളിക്കാവ് വിശ്വൻ, ഡോ. ജി.സുദർശനൻ, യോഹന്നാൻ ആവിഷ്ക്കാര, കെ.ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.