photo
നിർമ്മാണ തൊഴിലാളികൾ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : നിർമാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി നിർമ്മാണ തൊഴിലാളികൾ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ബിൽഡിംഗ് ആൻഡ് വെൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ആർ.രവീന്ദ്രൻ അദ്ധ്യക്ഷനായി. താലൂക്ക് കിറ്റി സെക്രട്ടറി ആർ. .ഗോപി, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, സി.ഐ.ടി.യു ഏരിയ കമ്മിറ്റി സെക്രട്ടറി എ.അനിരുദ്ധൻ, പ്രസിഡന്റ് വി.ദിവാകരൻ, വി.എസ് .രാധാകൃഷ്ണൻ, എ.വിക്രമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.