
കൊല്ലം: സ്‌കൂളിൽ നിന്നു കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ പതിനാലുകാരിയുടെ കൈയിൽ കടന്നുപിടിക്കുകയും അശ്ലീലചുവയോടെ അതിക്രമം കാട്ടുകയും ചെയ്ത യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. തൃക്കോവിൽവട്ടം കണ്ണനല്ലൂർ ആർഷ് മൻസിലിൽ ആർഷ് അൻസറിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ
യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഡി. സജീവ്, എ.എസ്.ഐ സതീഷ്, എസ്.സി.പി.ഒ. ജീസാ ജയിംസ് സി.പി.ഒമാരായ സുധ, ലാലുമോൻ എന്നിവരടങ്ങിയ സംഘം കണ്ണനല്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.