 
കൊല്ലം: മത്സ്യഫെഡിന്റെ ബങ്കിൽ നിന്നു 100 ലിറ്ററിൽ കൂടുതൽ ഡീസൽ നിറയ്ക്കുന്ന യാനങ്ങൾക്ക് ലിറ്ററിന് ഒരു രൂപ വീതം കുറച്ചു നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശക്തികുളങ്ങരയിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രാജു നീലകണ്ഠൻ, മത്സ്യഫെഡ് ജില്ലാ മാനേജർ എം. നൗഷാദ്, ഭരണസമിതി അംഗങ്ങളായ ജി. രാജദാസ്, സബീന സ്റ്റാൻലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ തുടങ്ങിയവർ പങ്കെടുത്തു.