ചവറ: ചവറ നല്ലേഴുത്തുമുക്കിന് കിഴക്ക് പയ്യലക്കാവ് ക്ഷേത്രത്തിനു മുന്നിൽ നിന്ന് കൊട്ടുകാട് ജംഗ്ഷനിലേക്ക് പോകാനുള്ള റോഡ് നിർമ്മാണത്തിലെ അപാകത മൂലം തകർച്ചയിൽ. നല്ലേഴുത്തുമുക്ക് - കൊട്ടുകാട് റോഡിനു സാമാന്തരമായുള്ള റോഡാണിത്. പയ്യലക്കാവ് ക്ഷേത്രം, ചവറ പ്രാഥമികാരോഗ്യ കേന്ദ്രം, സമീപത്തുള്ള സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ നാട്ടുകാർ ആശ്രയിക്കുന്ന റോഡാണിത്. സ്ഥിരം വെള്ളക്കെട്ടാകുന്ന ഭാഗത്ത് അശാസ്ത്രീയ രീതിയിലാണ് റോഡ് നിർമ്മിക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം.