കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 18 മുതൽ 22 വരെ അഖില കേരള ഫുട്ബാൾ മേള സംഘടിപ്പിക്കുന്നു. ജീവകാരുണ്യ പ്രവർത്തകൻ ബിജു കണ്ണങ്കരയുടെ മാതാവ് കൊട്ടുകാട് കണ്ണങ്കര ശാന്തമ്മ മെമ്മോറിയൽ ട്രോഫിക്കും ( 30000 രൂപ കാഷ് അവാർഡ്), വരവിള ഷാഹുൽ ഹമീദ് ആൻഡ് വരവിള മുഹമ്മദ് മെമ്മോറിയൽ ട്രോഫിക്കും (15000 രൂപ കാഷ് അവാർഡ്) വേണ്ടിയാണ് മത്സരം. ഇതിനോട് അനുബന്ധിച്ച് ജില്ലാതല അണ്ടർ 17 മത്സരങ്ങളും സംഘടിപ്പിക്കും. വിജയികൾക്ക് തയ്യിൽ കൃഷ്ണപിള്ള മെമ്മോറിയൽ ട്രോഫിയും ചവറ ഇ.കെ.എം.ബസാർ നൽകുന്ന കാഷ് അവാർഡും നൽകും. ഫോൺ: 9633304764, 9400014070.