കോവൂർ: പ്രിസ്കില്ല മെമ്മോറിയൽ ഗ്രാമീണ ലൈബ്രറിയുടെയും കടയ്ക്കൽ ദേവകി ആയുർവേദ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ജേതാവ് കവി ചവറ കെ.എസ്.പിള്ളയ്ക്കും ലൈബ്രറി സയൻസിൽ പിഎച്ച്ഡി നേടിയ ശാസ്താംകോട്ട ദേവസ്വം ബോർഡ് ലൈബ്രെറിയൻ പി.ആർ.ബിജുവിനും അനുമോദനവും 5 ന് ജി.ടി നഗറിൽ നടക്കും. കെ.സി.ഷിബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ ഉദ്‌ഘാടനവും സമ്മാന വിതരണവും നി​ർവഹി​ക്കും. ഡോ.എൽ.ടി.ലക്ഷ്മി മെഡിക്കൽ ക്യാമ്പ് നയിക്കും. കുന്നത്തൂർ താലൂക്ക് ലൈബ്രറി പ്രസിഡന്റ് എസ്.അജയൻ, ഷാനവാസ്, ശിവപ്രസാദ്, സനോജ് ശാസ്താംകോട്ട എന്നിവർ സംസാരിക്കും. അനീഷ് നവമി സ്വാഗതവും എസ്.സിയാദ് നന്ദിയും പറയും .