phot
പുനലൂർ താലൂക്കിലെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം ഓൺ ലൈനാക്കുന്നതിന്റെ പ്രഖ്യാപനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കുന്നു

പുനലൂർ: താലൂക്കിലെ വില്ലേജ് ഓഫീസുകളിൽ ഓൺ ലൈൻ സംവിധാനം ഏർപ്പെടുത്തി.പുനലൂർ, ഇടമൺ,വാളക്കോട്, കരവാളൂർ, ആയിരനെല്ലൂർ, തെന്മല, ഏരൂർ, കുളത്തുപ്പുഴ എന്നീ വില്ലേജുകളിലാണ് കരം ഒടുക്ക് അടക്കമുളള സംവിധാനങ്ങൾ ഓൺ ലൈനാക്കിയത്. താലൂക്കിലെ അഞ്ചൽ, ഇടമുളയ്ക്കൽ, അറയ്ക്കൽ വില്ലേജുകളിൽ നേരത്തെ തന്നെ ഓൺ ലൈൻ സംവിധാനം സജ്ജമാക്കിയിരുന്നു. അലയമൺ, ആര്യങ്കാവ്, ചണ്ണപ്പേട്ട, തിങ്കൾകരിക്കം എന്നീ ഓഫീസുകൾ ഓൺ ലൈനിലാക്കുന്നതിനുളള നടപടികൾ പുരോഗമിച്ചു വരികയാണ്.

പുനലൂർ താലൂക്കിലെ 11 വില്ലേജുകളിലും വെളളിയാഴ്ച മുതൽ റെലീസ് പോർട്ടൽ മുഖേനയോ, റവന്യൂ ഇ- സർവീസ് മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഭൂ നികുതി ഒടുക്കാൻ കഴിയും. വെളളിയാഴ്ച മുതൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾ ഓൺ ലൈൻ വഴി പോക്കു വരവ് ചെയ്തു , പേരിൽ കൂട്ടാനും, കരം ഒടുക്കാനുമുളള സംവിധാനവും സജ്ജമാണ്. പുനലൂർ പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ ചേർന്ന ഓൺ ലൈൻ പ്രഖ്യാപന ചടങ്ങ് പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു.പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ,നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, തഹസിൽദാർ കെ.എസ്.നസിയ തുടങ്ങിയവർ സംസാരിച്ചു.