phot
പുനലൂരിൽ ആരംഭിച്ച ആർട്ടിസ്റ്റ് വെൽഫയർ യുവ സഹകരണ സംഘത്തിൻെറ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു.പി.എസ്.സുപാൽ എം.എൽ.എ സമീപം

പുനലൂർ: ജനകീയ അടിത്തറയും ജനകീയ ബന്ധവും ഉറപ്പാക്കിയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പുനലൂർ എം.എൽ.എ റോഡിന് സമീപം പ്രവർത്തനം ആരംഭിച്ച ആർട്ടിസ്റ്റ് വെൽഫയർ യുവ സഹകരണ സംഘത്തിന്റെ പ്രവ‌ർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, കൗൺസിലർമാരായ ഡി.ദിനേശൻ, പ്രീയ പിളള, ഷെമി എ അസിസ്, ജി.ജയപ്രകാശ്, ജോയിന്റ് രജിസ്ട്രാർ മോഹനൻ പോറ്റി, അസി.രജിസ്ട്രാർ എ.ആർ.മധു, സഹകരണ സംഘം പ്രസിഡന്റ് മുഹമ്മദ് ഷാഫി, സെക്രട്ടറി ദിനേശ് മോഹൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു തുടങ്ങിയവർ സംസാരിച്ചു.