ഓയൂർ: ചെറിയ വെളിനല്ലൂർ കണ്ണംകോട് വാർഡിൽ ഖാദി ജംഗ്ഷൻ കേന്ദ്രമാക്കി ആരംഭിച്ച വെളിയം ഭാർഗവൻ ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്രി ജി. അനിൽകുമാർ നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ് സാം കെ. ഡാനിയൽ പ്രതിഭകളെ ആദരിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പർമാരായ കരിങ്ങന്നൂർ സുഷമ, ജി. വിക്രമൻ പിള്ള, ലൈബ്രറി കൗൺസിൽ അംഗം ബി. വേണുഗോപാൽ, കെ.ബി. അജയകുമാർ, അരുൺ കെ. കൃഷ്ണൻ, ഗ്രന്ഥശാലാ സെക്രട്ടറി എ. ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.