gold-
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭരണിക്കാവ് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിസന്റ് അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, എസ്. സാദിഖ്, നൗഷാദ് ആറബ് ഗോൾഡ്, അൻസാർ പവിഴം എന്നിവർ സമീപം

കൊല്ലം: ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) എച്ച് യു ഐ ഡി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള സ്റ്റോക്ക് വെളിപ്പെടുത്താനുള്ള തീയതി സ്വർണ വ്യാപാരികൾക്ക് നീട്ടി നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ഭരണിക്കാവ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് എൽ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, എസ്. സാദിഖ് ഓയൂർ, ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസൻ സോളാർ, ജില്ലാ സെക്രട്ടറി സജീബ് ന്യൂ ഫാഷൻ,നൗഷാദ് ആറബ് ഗോൾഡ്, അൻസാർ പവിഴം എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി നൗഷാദ് ആറബ് ഗോൾഡ് (പ്രസിഡന്റ്), അബ്ദുൽ റഷീദ് അൽ മിന, നബീസ ബീവി ഐശ്വര്യ (വൈസ് പ്രസിഡന്റുമാർ), അൻസാർ പവിഴം ( ജനറൽ സെക്രട്ടറി), സവാദ് സിദ്ധ, ഷാജി ദമാസ് (സെക്രട്ടറിമാർ), അഖിൽ അജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു