ചവറ : പിണറായി സർക്കാർ പെൻഷൻ പരിഷ്കരണവും ക്ഷാമാശ്വാസ കുടിശികയും 3 വർഷത്തേക്ക് മരവിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിസംബർ 6ന് രാവിലെ 10ന് ശങ്കരമംഗലം ജംഗ്ഷനിൽ പ്രതിഷേധജ്വാല സംഘടിപ്പിക്കാൻ കെ.എസ്.എസ്.പി.എ ചവറ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.
നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനും നിലനിൽപ്പിനായും വയോജനങ്ങളെ തെരുവിലിറക്കുന്ന സർക്കാർ നയം അപലപനീയമാണെന്നും യോഗം വിലയിരുത്തി. സെക്രട്ടറി വർഗീസ് പി.എം. വൈദ്യൻ, ജി. ദേവരാജൻ, സി.കെ. രവീന്ദ്രൻ, വി. പ്രഭാകരൻ പിള്ള, പി.ബി. ജോയ് ബഷീർ, കുൽസും ഷംസുദീൻ, ഇ. ജമാലുദീൻ, രാജു അഞ്ജുഷ, ശ്രീകുമാർ, ആനന്ദകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.