photo
സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി : സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ടൗൺ ക്ലബിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺചുറ്റി സമാപിച്ചു. പ്രതിഷേധ റാലിക്ക് ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ലാകമ്മിറ്റി അംഗം സി. രാധാമണി, ബി. സജീവൻ, പി.കെ. ജയപ്രകാശ്, ഡി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.