 
കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖ വാർഷിക സമ്മേളനം ഡയറക്ടർ ബോർഡ് മെമ്പർ വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങളെ ഊർജ്ജിതപ്പെടുത്തുന്ന ഇ-ശ്രം പോർട്ടലിൽ വിശ്വകർമ്മജർ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആശ്രാമം ശാഖ പ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആശ്രാമം സുനിൽകുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി.വിജയബാബു അനുഗ്രഹ പ്രഭാഷണവും പ്രതിഭാദാരവും നിർവ്വഹിച്ചു. മുരളി ജയൻ,ആറ്റൂർ കളരിസംഘം ഗുരുക്കൾ ആറ്റൂർ ശാർങ് ഗധരൻ, ആറ്റൂർ ശരത് ചന്ദ്രൻ, രാമചന്ദ്രൻ കടകംപള്ളി, എൽ.പ്രകാശ് എന്നിവർ സംസാരിച്ചു.