സമരങ്ങൾക്ക് നിരോധനം
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നാളെമുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർത്ഥി സംഘട്ടനത്തെ തുടർന്ന് ഒരാഴ്ചയായി കോളേജ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടെ കോളേജിൽ പ്രതിഷേധങ്ങളും സമരങ്ങളും കേരള ഹൈക്കോടതി നിരോധിച്ചു. കോളേജിന് പുറത്ത് നടക്കുന്ന സമരങ്ങളും പ്രതിഷേധ യോഗങ്ങളും കോളേജിന്റെ പ്രവേശനകവാടത്തിൽ തടസമുണ്ടാക്കുന്നില്ലെന്നുള്ളത് ജില്ലാ പൊലീസ് മേധാവിയും അഞ്ചൽ പൊലീസും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.