 
അഞ്ചൽ: കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുക, അർഹതപ്പെട്ട മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ നൽകുക, തൊഴിലാളികൾക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊല്ലം ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആയിരനല്ലൂർ ആർ.പി.എൽ എസ്റ്റേറ്റ് പടിക്കൽ ധർണ നടത്തി. യൂണിയൻ മേഖലാ സെക്രട്ടറിയും ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ടി. അജയൻ ഉദ്ഘാടനം ചെയ്തു. ഗോപൻ, രമേശൻ, രാജേഷ്ഖന്ന, പൂബാലൻ, മണി നടരാജൻ, കനകരാജ് തുടങ്ങിയവർ നേതൃത്വം നൽകി.