ഓച്ചിറ: ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ 2021- 22 സാമ്പത്തിക വർഷത്തിൽ 28 ലക്ഷം രൂപ ചെലവിൽ "ഇന്ദിരാജ്യോതി" സ്ട്രീറ്റ് ലൈറ്റ് പദ്ധതി ആരംഭിക്കും. ഇതിനായി പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ കമ്പനിയുമായി പഞ്ചായത്ത് കരാർ ഒപ്പിട്ടു. ഒരു വാർഡിൽ 68 എണ്ണം വീതം ആലപ്പാട്ടെ 16 വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. 25വാട്സ് എൽ.ഇ.ഡി പാനൽ ലൈറ്റാണ് സ്ഥാപിക്കുന്നത്. രണ്ട് വർഷത്തെ റീപ്ലയിസ്‌മെന്റ് ഗാരണ്ടിയും തുടർന്ന് രണ്ട് വർഷത്തെ മെയിന്റനൻസും ഉൾപ്പെടുന്നതാണ് കരാർ. പഞ്ചായത്ത് രൂപീകൃതമായതിനുശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു വലിയ പദ്ധതി പഞ്ചായത്തിൽ നടപ്പാക്കുന്നതെന്നും മുൻ വർഷങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസിന് മാത്രമായി പത്ത് ലക്ഷത്തോളം രൂപ ചെലവാകുമായിരുന്നെന്നും ഒരാഴ്ചയ്ക്കകം പദ്ധതി നടപ്പിലാക്കുമെന്നും പ്രസിഡന്റ് യു. ഉല്ലാസ് പറഞ്ഞു.