കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം യൂണിയൻ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് യോഗം കേന്ദ്ര കാര്യാലയത്തിലെ ധ്യാന മന്ദിരത്തിൽ കൂടുന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.

യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ ബി. പ്രതാപൻ, പഞ്ചായത്തംഗം അഡ്വ. എസ്. ഷേണാജി, വനിതാസംഘം പ്രസിഡന്റ് ഡോ. സുലേഖ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ കൗൺസിലർ നേതാജി ബി. രാജേന്ദ്രൻ സ്വാഗതവും കൗൺസിലർ എം. സജീവ് നന്ദിയും പറയും. ചേർത്തല എസ്.എൻ കോളേജിൽ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേക്ഷണം 4ന് ആരംഭിക്കും.