കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃപദവിയിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന്റെ കൊല്ലം എസ്.എൻ കോളേജ്തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ അഡ്വ. കെ. സോമപ്രസാദ് എം.പി നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. സവാദ്, ഡോ. എസ്.വി. മനോജ്, ഡോ. എസ്. ജയശ്രീ, ഡോ. വി.എൽ. പുഷ്പ, യു. അധീശ്, എ. വിഷ്ണു എന്നിവർ സംസാരിക്കും. ഡോ. എസ്. ശങ്കർ സ്വാഗതവും ഡോ. പി. അപർണ നന്ദിയും പറയും.