കടയ്ക്കൽ: ചിതറ കെ.പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തേൻ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിക്കും. 9, 10, 11 തീയതികളിൽ കിഴക്കുംഭാഗം ഐറിസ് ഒാഡിറ്റോറിയത്തിലാണ് സൗജന്യ പരിശീലനം നൽകുക. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹോർട്ടി കോർപ്പിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിശീലനം. ഫോൺ: 9447696554, 8281631015.