കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് കോൺഗ്രസ് മൈലം, കോട്ടാത്തല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മൈലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചും ധ‌ർണയും ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. റോയി മലയിലഴികം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി.സി.സി സെക്രട്ടറിമാരായ പി. ഹരികുമാർ, ഇ‌ഞ്ചക്കാട് നന്ദകുമാർ, പാത്തല രാഘവൻ, ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ്, നടുക്കുന്നിൽ വിജയൻ, നരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ കോട്ടാത്തല വിജയൻപിള്ള, അന്തമൺ ജോയി, താമരക്കുടി പ്രദീപ്, മുട്ടമ്പലം രഘു, രാധാകൃഷ്ണപിള്ള, മനോജ്, അജു ജോർജ് എന്നിവർ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.