കൊല്ലം: പുനലൂർ ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന എക്സി. കമ്മിറ്റിയുടെ യോഗം 6ന് ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഫീസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ആർ. സുഗതൻ അറിയിച്ചു. പൂർവ വിദ്യാർത്ഥിയായ മന്ത്രി കെ.എൻ. ബാലഗോപാലിന് ഈ മാസം 20ന് രാവിലെ 10.30ന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.