കൊട്ടാരക്കര: ഡോ. അംബേദ്ക്കർ പരിനിർവാണ ദിനാചരണവും ഭരണഘടനാ പഠന ക്ളാസും ഇന്നും നാളെയും വിലങ്ങറ കാക്കത്താനം കോമൺ ഫെസിലിറ്റി സെന്ററിൽ നടക്കും. രാവിലെ 10ന് ചേരുന്ന സമ്മേളനം ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ നിർവഹിക്കും. അംബേദ്ക്കർ പഠനകേന്ദ്രം ഡയറക്ടർ പള്ളിക്കൽ സാമുവൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പി. മുരളീധരൻ ഭരണഘടനാ പഠന ക്ളാസ് നയിക്കും. ഡോ. എസ്. ജയശങ്കർ മുഖ്യാതിഥി ആയിരിക്കും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചർച്ചാ സമ്മേളനം പെരിനാട് ഗോപാലകൃഷ്ണൻ നയിക്കും.