photo
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മലബാർ കലാപം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മലബാർ കലാപം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ. അജയകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ എക്സി. അംഗം ഡോ. വള്ളിക്കാവ് മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ബി. ശെൽവമണി, ബി. ബിനീഷ്, സി. മോഹനൻ, വി. ഗിരിജാദേവി എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി എസ്. ശശികുമാർ സ്വാഗതവും മനു വി. കുറുപ്പ് നന്ദിയും പറഞ്ഞു.