കൊട്ടാരക്കര: തൃക്കണ്ണമംഗലിൽ തട്ടുകടയിൽ മോഷണം. അടച്ചിട്ടിരുന്ന കടയിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗ, ദോശക്കല്ല് എന്നിവയടക്കം കവർന്നു. കടലാവിള സ്വദേശി എൽസിയുടേതാണ് തട്ടുകട. അസുഖത്തെ തുടർന്ന് എൽസിയും കുടുംബവും കട അടച്ചിട്ടിരിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.