photo
സി പി എം അഞ്ചൽ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: സി.പി.എം അഞ്ചൽ ഏരിയാ സമ്മേളനം ജെ.ജെ. ഒാഡിറ്റോറിയത്തിൽ ആരംഭിച്ചു. പത്ത് ലോക്കൽ കമ്മിറ്റികളിൽ നിന്നായി ഏരിയാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 164 പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം പുതിയ ഏരിയാകമ്മിറ്റിയെയും ജില്ലാസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്ത് നാളെ സമാപിക്കും. പ്രതിനിധി സമ്മേളനം ബി. രാഘവൻ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റിയംഗം എം. ഹംസ പതാക ഉയർത്തി. കെ. ബാബുപണിക്കർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വി. രവീന്ദ്രനാഥ് രക്തസാക്ഷി പ്രമേയവും പി. അനിൽകുമാർ അനുശോചന പ്രമേയവും ഡി. വിശ്വസേനൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ. ബാബുപണിക്കർ, സുജാചന്ദ്രബാബു, സി.കെ. ബിനു, എസ്. ഹരിരാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി പി. അനിൽകുമാർ (പ്രമേയം), എസ്. ഗോപകുമാർ (മിനിറ്റ്സ്), ജി. പ്രമോദ് (ക്രഡൻഷ്യൽ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. രാജഗോപാൽ, എസ്. രാജേന്ദ്രൻ, എം. എച്ച്. ഷാരിയർ, ജില്ലാസെക്രട്ടേറിയറ്റംഗങ്ങളായ എസ്. ജയമോഹൻ, ജോർജ് മാത്യു, സംഘാടക സമിതി ചെയർമാൻ വി. എസ്. സതീഷ് എന്നിവർ പങ്കെടുത്തു.