കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചേർത്തലയിൽ ഇന്ന് നടക്കുന്ന സമ്മേളനത്തിന്റെ തത്സമയസംപ്രേക്ഷണം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് ആർ. ശങ്കർ സ്മാരക യൂണിയൻ ഓഫീസിനു സമീപമുള്ള ബ്രാഹ്മണ സമൂഹമഠം ഹാളിൽ നടക്കും. ശാഖാ ഭാരവാഹികളും ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനും സെക്രട്ടറി അഡ്വ. പി. അരുളും അറിയിച്ചു.

കടയ്ക്കൽ യൂണിയൻ

കൊല്ലം: രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ ഇന്ന് 2.30ന് യൂണിയൻ സമ്മേളനം നടക്കും. കോട്ടപ്പുറം എസ്.എൻ ട്രസ്റ്റ്‌ എം.ബി.എ കോളേജിൽ നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ് അദ്ധ്യക്ഷത വഹിക്കും.