 
കൊല്ലം: വളർത്തുനായയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ച വയോധികൻ അറസ്റ്റിൽ. കൊറ്റങ്കര പേരൂർ രാഘവ വിലാസത്തിൽ ശശിധരൻപിള്ളയാണ് (62) പിടിയിലായത്. ഇയാളുടെ നായയെ കൊണ്ട് വീട്ടമ്മയുടെ നായയെ ആക്രമിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ശശിധരൻ പിള്ള
കല്ല് കൊണ്ട് ആക്രമിക്കുകയും നിലത്തുവീണ വീട്ടമ്മയുടെ അടിവയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എ.പി. അനീഷ്, എ.എസ്.ഐ സന്തോഷ്‌കുമാർ, സി.പി.ഒ സജിമ എന്നിവരടങ്ങിയ സംഘം ഇലിപ്പിക്കോണത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.